സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കാനാവില്ല; സുപ്രിം കോടതി വിധി തള്ളി കരസേനാ മേധാവി

സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കാനാവില്ല - സൈനിക നിയമപ്രകാരമെ പ്രവര്‍ത്തിക്കാനാവൂ; കരസേന മേധാവി
സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കാനാവില്ല; സുപ്രിം കോടതി വിധി തള്ളി കരസേനാ മേധാവി

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധി സൈന്യത്തില്‍ നടപ്പാക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തില്‍ സ്വവര്‍ഗ്ഗരതി അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ സൈന്യം യാഥാസ്ഥിതികമാണെന്ന് അദ്ദേഹം പറഞ്ഞു. 

സൈന്യത്തിനുള്ളില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കാനാവില്ല. സൈനിക നിയമപ്രകാരമാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അതേസമയം സൈന്യം നിയമത്തിന് അതീതമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐപിസി 377 പ്രകാരം സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീം കോടതി സുപ്രധാനവിധി പുറപ്പെടുവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com