2019ല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഹംപി രണ്ടാംസ്ഥാനത്ത്; ദക്ഷിണേഷ്യയില്‍ നിന്ന് തെരഞ്ഞെടുത്ത ഒരേയൊരു സ്ഥലം

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുത്ത 2019ല്‍ പോകേണ്ട 52 സ്ഥലങ്ങളില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയിലെ ചരിത്ര നഗരം ഹംപിയും 
2019ല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഹംപി രണ്ടാംസ്ഥാനത്ത്; ദക്ഷിണേഷ്യയില്‍ നിന്ന് തെരഞ്ഞെടുത്ത ഒരേയൊരു സ്ഥലം


പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുത്ത 2019ല്‍ പോകേണ്ട 52 സ്ഥലങ്ങളില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയിലെ ചരിത്ര നഗരം ഹംപിയും. തുംഗഭദ്ര നദിക്ക് കരയിലുള്ള ഈ പ്രദേശം  ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേതകതകളുള്ളതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നു. 

പതിനാറാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആസ്തിയുള്ളതുമായ നഗരമായി മാറിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത്  ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം മഹത്തരമായ കെട്ടിടങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഹംപിയിലേക്ക് എത്തപ്പെടാനുള്ള ബുദ്ധിമുട്ടികളെപ്പറ്റിയും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദക്ഷിണ ഏഷ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഹംപി. 

ഹുബ്ലിയില്‍ നിന്ന് 163 കിലോമീറ്റര്‍ കിഴക്കും ബെല്ലാരിയില്‍ നിന്ന് 65ഓള കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നല്‍കിയ പ്രദേശം കൂടിയാണ് ഹംപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com