കുംഭമേളയ്ക്ക് അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ; 15 ന് സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വേ

കുംഭമേളയ്ക്ക് അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ; 15 ന് സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വേ

പ്രയാഗ് രാജില്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന അര്‍ധ കുംഭമേളയ്ക്കായി റെയില്‍വേ അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. പ്രയാഗ് രാജിനും ഡല്‍ഹിക്കുമിടയിലാണ് ഒരു സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വ്

 ന്യൂഡല്‍ഹി: പ്രയാഗ് രാജില്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന അര്‍ധ കുംഭമേളയ്ക്കായി റെയില്‍വേ അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. പ്രയാഗ് രാജിനും ഡല്‍ഹിക്കുമിടയിലാണ് ഒരു സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

ഫത്തേപ്പൂര്‍, കാണ്‍പൂര്‍ സെന്‍ട്രല്‍, അലിഗഡ് എന്നിവിടങ്ങളില്‍ മാത്രമേ ട്രെയിന് സ്റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളൂ. രണ്ട് എസി ടു ടയര്‍ , 9 ത്രീ ടയര്‍ എസി,4 സ്ലീപ്പര്‍ ക്ലാസ്, 4 ജനറല്‍ ക്ലാസ്,  എന്നിങ്ങനെയാണ് ബോഗികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി.

പഞ്ചാബിലെ ബതിന്‍ഡയില്‍ നിന്നും പ്രയാഗ് രാജിലേക്കും ബതിന്‍ഡയില്‍ നിന്ന് ഫാപ്ഫാമൗവിലേക്കും അംബ് ആന്‍ദു, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നും പ്രയാഗ് രാജിലേക്ക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

55 ദിവസം നീണ്ടു നില്‍ക്കുന്ന അര്‍ധ കുംഭമേള ജാനുവരി 15 ന് ആരംഭിച്ച് മാര്‍ച്ച് 4 ന് അവസാനിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com