രക്ഷിക്കാമെങ്കില്‍ രക്ഷിച്ചോളൂ, മകളെ തട്ടികൊണ്ടുപോകും; അരവിന്ദ് കെജ്രിവാളിന് ഭീഷണി സന്ദേശം 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക മൈയിലിലേക്കാണ് സന്ദേശം എത്തിയത്
രക്ഷിക്കാമെങ്കില്‍ രക്ഷിച്ചോളൂ, മകളെ തട്ടികൊണ്ടുപോകും; അരവിന്ദ് കെജ്രിവാളിന് ഭീഷണി സന്ദേശം 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഭീഷണി സന്ദേശം. മകള്‍ ഹര്‍ഷിതാ കെജ്രിവാളിനെ തട്ടികൊണ്ടുപോകുമെന്നാണ് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക മൈയിലിലേക്കാണ് സന്ദേശം എത്തിയത്. 

മകളെ തട്ടികൊണ്ടുപോകുമെന്നും അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യൂ എന്നുമായിരുന്നു അപരിചിതനില്‍ നിന്ന് ലഭിച്ച സന്ദേശത്തിലെ ഉള്ളടക്കം. ജനുവരി 9-ാം തിയതിയാണ് സന്ദേശം ലഭിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഹര്‍ഷിതാ കെജ്രിവാളിന്റെ സംരക്ഷണത്തിനായി ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറെ നിയമിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചും ഇമെയിലിന്റെ ഉറവിടം അടക്കമുള്ള വിവരങ്ങളെക്കുറിച്ചും സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com