അംബാനിക്ക് വാരിക്കോരി കൊടുത്ത് മോദി സര്‍ക്കാര്‍; 69381 കോടിയുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

കഴിഞ്ഞ ആഴ്ച സി.എ.ജി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍
അംബാനിക്ക് വാരിക്കോരി കൊടുത്ത് മോദി സര്‍ക്കാര്‍; 69381 കോടിയുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്.

മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.69381 കോടിയുടെ അഴിമതി നടന്നതായും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു. മോദി ഭരണത്തിനിടെ നടന്നത് 3 സ്‌പെക്ട്രം അഴിമതികളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ആഴ്ച സി.എ.ജി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍. 2015ലെ മെക്രോവേവ് സ്‌പെക്ട്രം ലൈസന്‍സ് രണ്ട് കമ്പനികള്‍ക്ക് നല്‍കിയത് ലേലം നടത്താതെയാണെന്നും ഇത് നഷ്ടമുണ്ടാക്കി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

101 കമ്പനികള്‍ മൈക്രോവേവ് സ്‌പെക്ട്രത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ഇത്തരത്തില്‍ കരാര്‍ നല്‍കിയത് നഷ്ടമുണ്ടാക്കും എന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.റിലയന്‍സ് ജിയോക്കാണ് ആദ്യം ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൈക്രോവേവ് സ്‌പെക്ട്രം കരാര്‍ നല്‍കിയത്. പിന്നീട് സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും കരാര്‍ നല്‍കി.

അതേസമയം ചട്ടങ്ങള്‍ പാലിച്ച് തന്നെയാണ് മൈക്രോവേവ് സ്‌പെക്ട്രം നല്‍കിയതെന്നും മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചാല്‍ ആ വില തരണമെന്ന വ്യവസ്ഥപ്രകാരമാണ് ജിയോക്കും സിസ്‌റ്റെമാ ശ്യാമിനും കരാര്‍ നല്‍കിയിരിക്കുന്നതെന്നുമാണ് ടെലികോം മന്ത്രാലയത്തിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com