മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്ന കേസ്: ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം 

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവവും ദേര സച്ച സൗധ തലവനുമായ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവുശിക്ഷ
മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്ന കേസ്: ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം 

പാഞ്ച്കുള: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവവും ദേര സച്ച സൗധ തലവനുമായ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവുശിക്ഷ. കഴിഞ്ഞ ദിവസം  റാം ചന്ദര്‍ ഛത്രപതി കൊലക്കേസില്‍  ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് ശിക്ഷാവിധി പറയാൻ മാറ്റുകയായിരുന്നു. 

 ഗുര്‍മീതിന് പുറമേ അദ്ദേഹത്തിന്റെ മൂന്ന് സഹായികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കും ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ലൈംഗിക പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന റാം റഹീം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണയ്ക്ക് വിധേയനായത്. 

2002 ഒക്ടോബറിലാണ് ഛത്രപതി കൊല്ലപ്പെട്ടത്. ഗുര്‍മീതിന്റെ ആശ്രമത്തില്‍ എങ്ങനെയാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന റിപ്പോര്‍ട്ട് ഛത്രപതിയുടെ പത്രമായ പൂരാ സച്ചില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഛത്രപതിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com