സാക്കിര്‍ നായികിന്റെ 16.40 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി;  ഉറവിടം ദുരൂഹമെന്ന്‌ ഇ ഡി 

കള്ളപ്പണ നിരോധന നിയമം ഉപയോഗിച്ചാണ് ഈ നടപടി. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നായിക് പുതിയതായി സ്വന്തമാക്കിയതാണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്ന സ്വത്തുക്കള്‍. 
സാക്കിര്‍ നായികിന്റെ 16.40 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി;  ഉറവിടം ദുരൂഹമെന്ന്‌ ഇ ഡി 

മുംബൈ: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമം ഉപയോഗിച്ചാണ് ഈ നടപടി. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നായിക് പുതിയതായി സ്വന്തമാക്കിയതാണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്ന സ്വത്തുക്കള്‍. 

ഇതോടെ സാക്കിര്‍ നായികില്‍ നിന്ന് മാത്രം 50.49 കോടി രൂപ വില മതിക്കുന്ന ആസ്തികളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പിടിച്ചെടുത്തത്. കോടികള്‍ വിലമതിക്കുന്ന ഈ ആസ്തികള്‍ സ്വന്തമാക്കാനുള്ള പണം എവിടെ നിന്നാണെന്നത് ദുരൂഹമായതിനാലാണ് കണ്ടുകെട്ടുന്നതെന്നാണ് ഇഡി വ്യക്തമാക്കിയത്. 

ഹൈന്ദവ വികാരം വ്രണപ്പെടുത്തി, ക്രിസ്ത്യാനികള്‍ക്കും വഹാബികള്‍ അല്ലാത്ത മുസ്ലിമുകള്‍ക്കും നേരെ ആക്രമണത്തിന് മറ്റുള്ളവരെ പ്രേരിപ്പിച്ചു തുടങ്ങിയ കേസുകളും നായികിനെതിരെ നേരത്തേ എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സി സാക്കിര്‍ നായികിനെതിരെ അന്വേഷണം നടത്തി വരികയാണ്. ഇയാള്‍ ഇപ്പോള്‍ മലേഷ്യയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും പീസ് ടിവി ഫൗണ്ടേഷന്റെയും സ്ഥാപകനാണ് വിവാദ പ്രഭാഷകനായ സാക്കിര്‍ നായിക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com