'പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ലഭിച്ചത് ആര്‍എസ്എസ് നേതാവിനെ പുകഴ്ത്തിയതിന്റെ ഉപകാരസ്മരണ'

ബിജു പട്‌നായിക്, കാന്‍ഷി റാം എന്നിവരേക്കാള്‍ വലിയ യോഗ്യതയൊന്നും പ്രണബിനില്ലെന്നാണ് ഡാനിഷ് അലി പറയുന്നത്
'പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ലഭിച്ചത് ആര്‍എസ്എസ് നേതാവിനെ പുകഴ്ത്തിയതിന്റെ ഉപകാരസ്മരണ'

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ലഭിച്ചതിന് പിന്നാലെ വിവാദം കത്തുന്നു. ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖര്‍ജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്‌നയെന്നാണ് ജെഡിഎസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയുടെ ആരോപണം. ആര്‍എസ്എസ് പരിപാടിയില്‍  പ്രണബ് പങ്കെടുക്കുന്നത് അന്ന തന്നെ വിവാദമായിരുന്നു. ഇപ്പോള്‍ പുരസ്‌കാരം ലഭിച്ചതോടെ ഇത് വീണ്ടും ചര്‍ച്ചയാവുകയാണ്. 

ബിജു പട്‌നായിക്, കാന്‍ഷി റാം എന്നിവരേക്കാള്‍ വലിയ യോഗ്യതയൊന്നും പ്രണബിനില്ലെന്നാണ് ഡാനിഷ് അലി പറയുന്നത്. ലിംഗായത് ആചാര്യന്‍ ശിവകുമാരസ്വാമിക്ക് ഭാരത് രത്‌ന നല്‍കാതിരുന്ന ബിജെപിക്ക് കര്‍ണാടക തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് യാത്രമംഗളം നേരുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് 2018 ജനുവരി 7 ന് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം ഹെഡ്‌ഗേവാറിന്റെ സ്മാരകവും സന്ദര്‍ശിച്ചു. 'ഇന്ന് ഇവിടെ എത്തി. രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാനായി' എന്നാണ് സന്ദര്‍ശക ഡയറിയില്‍ അദ്ദേഹംം കുറിച്ചത്. കോണ്‍ഗ്രസിലെ മുതില്‍ന്ന നേതാക്കള്‍ അടക്കം നിരവധി പേര്‍ അദ്ദേഹം ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com