എൻഡ‍ിഎ, നേവൽ അക്കാദമി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം: വിശദ വിവരങ്ങൾ ഇങ്ങനെ

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
എൻഡ‍ിഎ, നേവൽ അക്കാദമി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം: വിശദ വിവരങ്ങൾ ഇങ്ങനെ


നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 392 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായിവേണം അപേക്ഷ സമര്‍പ്പിക്കാന്‍. 2000 ജൂലായ് 2നും 2003 ജൂലായ് 1നും ഇടയില്‍ ജനിച്ചവ അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം അപേക്ഷകര്‍.

യോഗ്യത: 

എന്‍.ഡി.എ ആര്‍മി വിങ്: 10+2 രീതിയിലുള്ള 12-ാം ക്ലാസ് പാസ്./തത്തുല്യം.
എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രി: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് 10+2 പാറ്റേണില്‍ 12ാം ക്ലാസ് പാസ്/തത്തുല്യം. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇവര്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്ന കാലയളവിനുള്ളില്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കണം. 

നല്ല ശാരീരിക-മാനസിക ആരോഗ്യമുള്ളവരായിരിക്കണം. ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഉയരം, തൂക്കം എന്നിവ വ്യക്തമാക്കുന്ന പട്ടിക www.upsc.gov.in, www.upsconline.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭിക്കും. 

സിലബസ്, തെരഞ്ഞെടുപ്പ്:

എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്‌സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. 2019 ഏപ്രില്‍ 21നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in, www.upsconline.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നല്‍കിയ വിജ്ഞാപനത്തില്‍ ലഭിക്കും. 

ഫീസ്: 100 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാര്‍, ജെ.സി.ഒ/എന്‍.സി.ഒ/ഒ.ആര്‍. എന്നിവരുടെ ആണ്‍മക്കള്‍ എന്നിവര്‍ക്ക് ഫീസില്ല. www.upsconline.nic.inലൂടെ ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട് I സമര്‍പ്പിച്ചാല്‍ ഫീസ് അടയ്ക്കാനുള്ള പേ ഇന്‍ സ്ലിപ് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ (പേ ഇന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അടുത്ത പ്രവൃത്തിദിവസം) വേണം  എസ്.ബി.ഐ. നെറ്റ്ബാങ്കിങ് സൗകര്യമുപയോഗിച്ചോ വിസ/മാസ്റ്റര്‍ കാര്‍ഡ്/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ ഫീസടയ്ക്കാം. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 3 ആണ്. ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ www.upsc.gov.in, www.upsconline.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഫീസ് അടയ്ക്കുക. 

അപേക്ഷിക്കേണ്ട വിധം:

www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ട് ഉണ്ട്. പ്രാഥമിക വിവരങ്ങള്‍ സമര്‍പ്പിച്ച് പാര്‍ട്ട് I അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കാം. 

തുടര്‍ന്ന് ലഭിക്കുന്ന പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ നിര്‍ദേശാനുസൃതം ഫീസ് അടച്ചശേഷം പാര്‍ട്ട് കക പൂരിപ്പിക്കണം. അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ (jpeg, 1-40kb), ഒപ്പ്‌ (jpeg, 1-40kb) എന്നിവ അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കിയാല്‍ ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. തപാലില്‍ അയക്കേണ്ടതില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com