വായ്പാ തുക തിരിച്ചുപിടിക്കുന്നതിനു ഗൂണ്ടകളെ നിയമിക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല: കേന്ദ്രം

വായ്പാ തുക തിരിച്ചുപിടിക്കുന്നതിനു ഗുണ്ടകളെ നിയമിക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല: കേന്ദ്രം
വായ്പാ തുക തിരിച്ചുപിടിക്കുന്നതിനു ഗൂണ്ടകളെ നിയമിക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല: കേന്ദ്രം

ന്യൂഡല്‍ഹി: വായ്പാ തുക തിരിച്ചുപിടിക്കാന്‍ ഗൂണ്ടകളെ നിയോഗിക്കുന്നതിന് ഒരു ബാങ്കിനും അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്ക് ഇക്കാര്യം സര്‍ക്കുലറിലടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്‌സഭയില്‍ പറഞ്ഞു.

റിക്കവറി ഏജന്റമാരെ നിയമിക്കുന്നതിന് ആര്‍ബിഐ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഏജന്റുമാരെ നിയമിക്കാവൂ. വായ്പാതുക ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാന്‍ ഗൂണ്ടകളെ നിയോഗിക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല- അനുരാഗ് താക്കൂര്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

വായ്പയെടുത്തയാളെ അനാവശ്യമായി ഉപദ്രവിക്കുന്നതും അസമയത്ത് തുക ആവശ്യപ്പെട്ട് സമീപിക്കുന്നതുമെല്ലാം ആര്‍ബിഐ വിലക്കിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെ വായ്പാ തുക തിരിച്ചുപിടിക്കാന്‍ ശ്രമിക്കരുതെന്ന് സര്‍ക്കുലറില്‍ വ്യ്കതമാക്കിയിട്ടുള്ളതാണ്- മന്ത്രി പറഞ്ഞു.

വായ്പാ തുക തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ബാങ്കുകളെ റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതില്‍നിന്നു വിലക്കാന്‍ ആര്‍ബിഐക്ക് അധികാരമുണ്ടെന്ന് മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com