വ്യാജന്മാരെ നേരിടാന്‍ മോഹന്‍ ഭഗവത് ട്വിറ്ററില്‍ 

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെ സംഘടനയില്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ആറുപേര്‍ സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു
വ്യാജന്മാരെ നേരിടാന്‍ മോഹന്‍ ഭഗവത് ട്വിറ്ററില്‍ 

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെ സംഘടനയില്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ആറുപേര്‍ സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു. നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ വ്യാജഅക്കൗണ്ടുകള്‍ തുറന്ന് തെറ്റായ പ്രചാരണം നടത്തുന്നത് ആര്‍എസ്എസിന് അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് മോഹന്‍ ഭഗവത് ഉള്‍പ്പെടെയുളളവര്‍ ട്വിറ്ററില്‍ അക്കൗണ്ട് തുറന്നത്.

മോഹന്‍ ഭഗവതിന് പുറമേ ജനറല്‍ സെക്രട്ടറി സുരേഷ് ഭയാജി ജോഷി, ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ സുരേഷ് സോണി, കൃഷ്ണ ഗോപാല്‍ തുടങ്ങിയവരാണ് ട്വിറ്റര്‍ അക്കൗണ്ട് തുറന്നത്. എന്നാല്‍ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ഇവര്‍ ട്വിറ്റര്‍ ഉപയോഗിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വം പറയുന്നു. ജനങ്ങളുമായി ആശയവിനിമയം നടത്താനുളള ഒരു പ്ലാറ്റ്‌ഫോമായി ട്വിറ്ററിനെ ആര്‍എസ്എസ് നേതൃത്വം കാണുന്നില്ല.നേതാക്കളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുറന്ന് തെറ്റായ പ്രചാരണം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് അക്കൗണ്ടുകള്‍ തുറന്നതെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നു. ട്വിറ്റര്‍ മുഖേനയെുളള വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.


തങ്ങളുടെ പ്രചാരകര്‍ ജനങ്ങളുമായുളള നേരിട്ടുളള ബന്ധത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.@DrMohanBhagwta എന്ന പേരിലാണ് മോഹന്‍ഭഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ട്. മറ്റൊരു ജോയിന്റ് ജനറല്‍ സെക്രട്ടറിയായ ദത്താത്രേയ ഹൊസബലയ്ക്ക് നേരത്തെ തന്നെ ട്വിറ്റര്‍ അക്കൗണ്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു ട്വീറ്റ് പോലും അദ്ദേഹം പങ്കുവെച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com