ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ ; 3 കോടി വ്യാപാരികളെ ഉള്‍പ്പെടുത്തും

മാതൃകാ വാടക നിയമ നടപ്പിലാക്കും. മുഴുവന്‍ ആളുകള്‍ക്കും വീട് ഉറപ്പാക്കും
ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ ; 3 കോടി വ്യാപാരികളെ ഉള്‍പ്പെടുത്തും

ന്യൂഡല്‍ഹി : ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. മൂന്നുകോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഒരുകോടി വരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് ആധാറും ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കിൽ പെൻഷൻ നൽകും. ചെറുകിട കച്ചവടക്കാരുടെ പെന്‍ഷന്‍ വ്യാപകമാക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 2 ശതമാനം ജിഎസ്ടി നികുതി ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

മാതൃകാ വാടക നിയമ നടപ്പിലാക്കും. മുഴുവന്‍ ആളുകള്‍ക്കും വീട് ഉറപ്പാക്കും. വ്യോമയാന-മാധ്യമ -ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശ നിക്ഷേപ സാധ്യത പരിശോധിക്കും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് നടപ്പാക്കും.

രാജ്യത്തെ വ്യോമ-റെയില്‍-റോഡ് ഗതാഗതത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയപാത അതോറിട്ടിക്ക് 24,000 കോടി നൽകും. റെയില്‍വേ വികസനത്തിനായി പിപിപി പദ്ധതി നടപ്പാക്കും. ബഹിരാകാശ ഗവേഷണം, വാണിജ്യ സാധ്യതകള്‍ക്കായി പുതിയ കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്നും കേന്ദ്രധനമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com