രാജ്യദ്രോഹ പ്രസം​ഗം : വൈകോയ്ക്ക് ഒരു വർഷം തടവ് ; 10,000 രൂപ പിഴ

ശ്രീ​ല​ങ്ക​യി​ലെ നിരോധിത ഭീകര സംഘടനയായ എൽടിടിഇയെ അനുകൂലിച്ച് സംസാരിച്ചതിനാണ് ശിക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെ​ന്നൈ: രാ​ജ്യ​ദ്രോ​ഹ കു​റ്റത്തിന്  എം​ഡി​എം​കെ നേ​താ​വ് വൈ​ക്കോ​യ്ക്ക് ഒ​രു വ​ര്‍​ഷം ത​ട​വുശിക്ഷ. ചെ​ന്നൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 10,000 രൂ​പ പി​ഴ​ അടയ്ക്കാനും കോടതി വിധിച്ചു. ശ്രീ​ല​ങ്ക​യി​ലെ നിരോധിത ഭീകര സംഘടനയായ എൽടിടിഇയെ അനുകൂലിച്ച് സംസാരിച്ചതിനാണ് ശിക്ഷ. 

2009ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ വി​വാ​ദ പ്ര​സം​ഗം ന​ട​ക്കു​ന്ന​ത്. പുസ്തക പ്രകാശന ചടങ്ങിനിടെ  ശ്രീ​ല​ങ്ക​യി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍,  തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ എൽടിടിഇയെ പി​ന്തു​ണ​ക്കു​ക​യും ഇ​ന്ത്യ​ന്‍ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്ത​താ​യാണ് പരാതി. ഡിഎംകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈക്കോക്കെതിരെ  ത​മി​ഴ്നാ​ട് പൊ​ലീ​സ് രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി കേസെടുക്കുന്നത്. 

ശ്രീലങ്കയിൽ എൽടിടിഇക്കെതിരായ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ ഒറ്റ രാജ്യമായി തുടരില്ലെന്ന് വൈകോ ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു. ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന പ്ര​സം​ഗം എ​ന്ന് ആ​രോ​പി​ച്ച് ത​മി​ഴ്നാ​ട് പൊ​ലീ​സി​ലെ തീ​വ്ര​വാ​ദ​വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ് കേ​സെ​ടു​ത്ത​ത്. വൈകോയുടെ അപേക്ഷ മാനിച്ച് ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരുമാസത്തേക്ക് തടഞ്ഞിട്ടുണ്ട്. അന്ന് പാരാതി നൽകിയ ഡിഎംകെയുടെ സഖ്യകക്ഷിയായി വൈകോ ഇപ്പോൾ രാജ്യസഭയിലേക്ക് മൽസരിക്കാനൊരുങ്ങുകയാണ്. നാളെ (ശനിയാഴ്ച) നാമനിർദേശ പത്രിക നൽകുമെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com