രാജ്യസഭാ തെരഞ്ഞെടുപ്പ് : ​ഗുജറാത്തിൽ രണ്ട് സീറ്റും ബിജെപിക്ക് ; വിദേശകാര്യമന്ത്രി ജയശങ്കറിന് വൻ വിജയം

രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്​ ജ​യ​ശ​ങ്ക​റും ഒ​ബി​സി നേ​താ​വ് ജു​ഗ​ൽ താ​ക്കൂ​റും വി​ജ​യി​ച്ചു
രാജ്യസഭാ തെരഞ്ഞെടുപ്പ് : ​ഗുജറാത്തിൽ രണ്ട് സീറ്റും ബിജെപിക്ക് ; വിദേശകാര്യമന്ത്രി ജയശങ്കറിന് വൻ വിജയം

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ഒഴിവുള്ള രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വി​ജ​യം. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്​ ജ​യ​ശ​ങ്ക​റും ഒ​ബി​സി നേ​താ​വ് ജു​ഗ​ൽ താ​ക്കൂ​റും വി​ജ​യി​ച്ചു.  104 വോട്ടിനാണ് ജയശ​ങ്കർ വിജയിച്ചത്. താക്കൂറിന് 105 വോട്ടും ലഭിച്ചു. കോൺ​ഗ്രസ് 

ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ​യും, കേ​ന്ദ്ര​മ​ന്ത്രി സ്‌​മൃ​തി ഇ​റാ​നി​യും ലോ​ക്സ​ഭയിലേക്ക് വിജയിച്ചതിനെ തുടർന്നുണ്ടായ ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മു​ൻ എം​എ​ൽ​എ ച​ന്ദ്രി​ക ചു​ഡ​സാ​മ​യും ഗൗ​ര​വ് പാ​ണ്ഡ്യ​യു​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ. ജ​യ​ശ​ങ്ക​റും ജു​ഗ​ൽ താ​ക്കൂ​റും വി​ജ​യി​ച്ച​താ​യി ഗുജറാത്ത്  മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. 

182 എം​എ​ല്‍​എ​മാ​രി​ല്‍ 175 പേ​ര്‍​ക്കാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്ന​ത്. ബി​ജെ​പി​ക്ക് 100 എം​എ​ല്‍​എ​മാ​രാ​ണു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ ബി​ജെ​പി വി​ജ​യം ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​ന്‍​പ് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യത് കോൺ​ഗ്രസിന് തിരിച്ചടിയായി. മറ്റൊരു എംഎൽഎ അൽപേഷ് താക്കൂർ ഇന്നലെ രാജിവെച്ചിരുന്നു. ബി​ജെ​പി കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ കോ​ൺ​ഗ്ര​സ് ആ​കെ​യു​ള്ള 77 എം​എ​ൽ​എ​മാ​രി​ൽ 65 പേ​രെ​യും റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com