രാഹുലിന്റെ പിന്നാലെ നടന്ന് ഒരുമാസം പാഴാക്കി; കോണ്‍ഗ്രസിന് ഉപദേശവുമായി കരണ്‍ സിങ് 

കോണ്‍ഗ്രസ് ഉടന്‍ തന്നെ ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തണമെന്ന് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കരണ്‍സിങ്
രാഹുലിന്റെ പിന്നാലെ നടന്ന് ഒരുമാസം പാഴാക്കി; കോണ്‍ഗ്രസിന് ഉപദേശവുമായി കരണ്‍ സിങ് 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉടന്‍ തന്നെ ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തണമെന്ന് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കരണ്‍സിങ്. 
അധ്യക്ഷസ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കരണ്‍ സിങ്ങിന്റെ ഉപദേശം.

ഇടക്കാല അധ്യക്ഷന് പുറമെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയോ അല്ലെങ്കില്‍ ഉപാധ്യക്ഷനെയോ ഉടന്‍ നിയമിക്കണം.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണം. വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് മേഖലകളില്‍ നിന്നുള്ളവരാകണം വര്‍ക്കിങ് പ്രസിഡന്റുമാര്‍. ചെറുപ്പക്കാരെ അധികാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് കാലതാമസം വരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജി എന്ന കടുത്ത തീരുമാനത്തെ മാനിക്കുന്നതിന് പകരം ഇതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് രാഹുലിന്റെ പിന്നില്‍ നടന്ന് ദിവസങ്ങള്‍ പാഴാക്കി. മികച്ച ബുദ്ധിയും നിരീക്ഷ പാടവവുമുള്ള രാഹുലിനോട് ഇങ്ങനെ ആവശ്യപ്പെടേണ്ടിയിരുന്നില്ല. കോണ്‍ഗ്രസ് ആശയകുഴപ്പത്തിലാണെന്ന് തോന്നുന്നുവെന്നും കരണ്‍ സിങ് പറഞ്ഞു.

നിലവിലെ കോണ്‍ഗ്രസിന്റെ സ്ഥിതി അംഗീകരിക്കാന്‍ കഴിയാത്തതാണ്. അതിനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com