കോൺ​ഗ്രസിൽ രാജി തുടരുന്നു ; കുൽജിത് നാ​ഗ്ര എഐസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു

കോൺ​ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാ​ഹു​ൽഗാ​ന്ധിയുടെ രാജി ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കു​ൽ​ജി​ത്തി​ന്‍റെ രാ​ജി
കോൺ​ഗ്രസിൽ രാജി തുടരുന്നു ; കുൽജിത് നാ​ഗ്ര എഐസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു

ന്യൂ​ഡ​ൽ​ഹി: രാഹുൽ​ഗാന്ധിക്ക് പിന്നാലെ കോ​ണ്‍​ഗ്ര​സി​ൽ രാ​ജി തു​ടരു​ന്നു. എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കു​ൽ​ജി​ത് സിം​ഗ് നാ​ഗ്ര​യാണ് ഒടുവിൽ രാജി പ്രഖ്യാപിച്ചത്. കോൺ​ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാ​ഹു​ൽഗാ​ന്ധിയുടെ രാജി ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കു​ൽ​ജി​ത്തി​ന്‍റെ രാ​ജി.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തു​ട​രു​ന്നി​ല്ലെ​ന്ന രാ​ഹു​ലി​ന്‍റെ തീ​രു​മാ​നം ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ഉ​ള്ള​തെ​ന്ന് താ​ൻ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. താ​ങ്ക​ളു​ടെ ഉ​റ​ച്ച തീ​രു​മാ​നം ത​ന്നെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​രാ​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും കു​ൽ​ജി​ത് രാ​ഹു​ലി​ന് എ​ഴു​തി​യ ക​ത്തി​ൽ പ​റ​യു​ന്നു. 

പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് കു​ൽ​ജി​ത്. ക​ഴി​ഞ്ഞ ദി​വ​സം ജ്യോ​തി​രാദി​ത്യ സി​ന്ധ്യ​ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാജിവെച്ചിരുന്നു. വിവേക് തൻഖ അടക്കം നിരവധി കോൺ​ഗ്രസ് നേതാക്കൾ രാഹുലിന് പിന്തുണയുമായി രാജിവെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com