അപേക്ഷകര്‍ക്ക് 11 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട്; തത്കാല്‍ ലഭിക്കാന്‍ ഒരു ദിവസം; നടപടികള്‍ വേഗത്തിലാക്കി മോദി സര്‍ക്കാര്‍

അപേക്ഷ സമര്‍പ്പിച്ച് പതിനൊന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
അപേക്ഷകര്‍ക്ക് 11 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട്; തത്കാല്‍ ലഭിക്കാന്‍ ഒരു ദിവസം; നടപടികള്‍ വേഗത്തിലാക്കി മോദി സര്‍ക്കാര്‍


ന്യൂഡല്‍ഹി: അപേക്ഷ സമര്‍പ്പിച്ച് പതിനൊന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്‌സഭയിലെ ചോദ്യേത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തത്കാല്‍ പാസ് പോര്‍ട്ടിന് അപേക്ഷിച്ചിച്ചാല്‍ പിറ്റേദിവസം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യത്തിന് മറുപടിയായാണ്് വി മുരളീധരന്‍ ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. 731 പൊലീസ് സ്‌റ്റേഷനുകളില്‍ വെരിഫിക്കേഷനായി ആപ് തയ്യാറാക്കിയെന്നും  മുരളീധരന്‍ പറഞ്ഞു. വെരിഫിേേക്കഷനുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കാനും കാലതാമസം ഒഴിവാക്കാനുമാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചത്. തപാല്‍ ഓഫീസുകളില്‍ നിന്നും പാസ്‌പോര്‍ട്് കേന്ദ്രങ്ങളില്‍ നിന്നുതന്നെയായിരിക്കും പാസ്‌പോര്‍ട്ട് ലഭിക്കുകയെന്നും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com