സഭയില്‍ സംസാരം വേണ്ട, വര്‍ത്തമാനം പറയേണ്ടവര്‍ക്ക് അപ്പുറത്തേക്കു പോവാം; 'വടിയെടുത്ത്' സ്പീക്കര്‍

സഭയില്‍ സംസാരം വേണ്ട, വര്‍ത്തമാനം പറയേണ്ടവര്‍ക്ക് അപ്പുറത്തേക്കു പോവാം; 'വടിയെടുത്ത്' സ്പീക്കര്‍
സഭയില്‍ സംസാരം വേണ്ട, വര്‍ത്തമാനം പറയേണ്ടവര്‍ക്ക് അപ്പുറത്തേക്കു പോവാം; 'വടിയെടുത്ത്' സ്പീക്കര്‍

ന്യൂഡല്‍ഹി: സഭാ നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സീറ്റിലിരുന്നു പരസ്പരം സംസാരിക്കുന്നത് ഒഴിവാക്കണമെന്ന് ലോക്‌സഭാംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ലയുടെ നിര്‍ദേശം. സംസാരിക്കണമെന്നുള്ളവര്‍ക്ക് തൊട്ടപ്പുറത്തുള്ള ഗാലറിയിലേക്കു പോവാമെന്നും സ്പീക്കര്‍ പറഞ്ഞു.

''നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സീറ്റിലിരുന്നു പലരും സംസാരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ചിലര്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. ഇത് നിങ്ങളുടെ സഭയാണ്. ഇങ്ങനെയാണ് ഇത് നടത്തിക്കൊണ്ടുപോവേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണം. ഇത്തരം കാര്യങ്ങള്‍ ആശാസ്യമല്ല'' - സ്പീക്കര്‍ പറഞ്ഞു.

സഭയില്‍ ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ പരസ്പരം സംസാരിക്കാന്‍ ആരെയും അനുവദിക്കില്ല. ഗാലറി രണ്ടടി അപ്പുറത്താണ്. സംസാരിക്കണമെന്നുള്ളവര്‍ക്ക് അവിടേക്കു പോവാം- സ്പീക്കര്‍ പറഞ്ഞു. 

ഡെസ്‌കില്‍ അടിച്ച് അഭിനന്ദിച്ചുകൊണ്ടാണ് അംഗങ്ങള്‍ സ്പീക്കറുടെ വാക്കുകളെ വരവേറ്റത്. സഭാ നടത്തിപ്പ് കര്‍ക്കശമാക്കണമെന്ന് ചില അംഗങ്ങള്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com