സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി, യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു

എംഎല്‍എമാര്‍ സ്പീക്കര്‍ക്കു വീണ്ടും രാജിക്കത്തു നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എമാര്‍ നേരിട്ടല്ല കത്തു നല്‍കിയതെന്നു കഴിഞ്ഞ ദിവസം സ്പീക്കര്‍ അറിയിച്ചിരുന്നു
യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നു/ എഎന്‍ഐ, ട്വിറ്റര്‍
യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നു/ എഎന്‍ഐ, ട്വിറ്റര്‍

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയൂടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാജ്ഭവനിലെത്തി നിലവിലെ സാഹചര്യം വിശദീകരിക്കുന്ന കത്ത് യെദ്യൂരപ്പ ഗവര്‍ണര്‍ക്കു കൈമാറി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് തുടരാനാകില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. 

വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഇല്ലെന്ന് യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സര്‍ക്കാരിന് ഇതിനകം തന്നെ ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നു ഗവര്‍ണറോട് ആവശ്യപ്പെട്ടതായി യെദ്യൂരപ്പ അറിയിച്ചു. 

അതേസമയം എംഎല്‍എമാര്‍ സ്പീക്കര്‍ക്കു വീണ്ടും രാജിക്കത്തു നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എമാര്‍ നേരിട്ടല്ല കത്തു നല്‍കിയതെന്നു കഴിഞ്ഞ ദിവസം സ്പീക്കര്‍ അറിയിച്ചിരുന്നു. പതിമൂന്നു പേരില്‍ എട്ടു പേരുടെ രാജിക്കത്ത് ചട്ടപ്രകാരമല്ലെന്നും സപീക്കര്‍ അറിയിച്ചിരുന്നു. 

അതിനിടെ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. രാജി സ്വീകരിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോവുന്നതു ചൂണ്ടിക്കാട്ടിയാണ് പത്ത് എംഎല്‍എമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com