പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നു

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ അടച്ച വ്യോമപാത പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ അടച്ച വ്യോമപാത പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നതായി റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രി 12.41 ഓടെ ഇതു സംബന്ധിച്ച അറിയിപ്പു പാകിസ്ഥാന്‍ പുറത്തുവിട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്ര അനുമതി നല്‍കിക്കൊണ്ടാണ് വ്യോമപാത തുറന്നിരിക്കുന്നത്. പാകിസ്ഥാന്‍  സിവില്‍ വ്യോമയാന വകുപ്പ് ഇതു സംബന്ധിച്ച നോട്ടിസ് പൈലറ്റുകള്‍ക്കായി പുറത്തിറക്കി. 

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com