ചന്ദ്രയാന്‍ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് 

അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച നടക്കും
ചന്ദ്രയാന്‍ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് 

ശ്രീഹരിക്കോട്ട: അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കുമ്പോഴാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്നു മാറ്റിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ചന്ദ്രയാന്‍ വിക്ഷേപിക്കാനായിരുന്നു തീരുമാനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. 

ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റില്‍ ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, പര്യവേഷണം നടത്തുന്ന റോവര്‍, റോവളിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്. 

ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയതെന്നും ഇതു പരിഹരിച്ചതായും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com