ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍; അഭിമാന നിമിഷം

ചരിത്ത്രിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 2. ഉച്ചയ്ത്ത് 2.43 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യത്തിനിത് അഭിമാന നിമിഷം
ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍; അഭിമാന നിമിഷം

രിത്ത്രിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 2. ഉച്ചയ്ത്ത് 2.43 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യത്തിനിത് അഭിമാന നിമിഷം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജൂലൈ പതിനഞ്ചിന് മാറ്റിവച്ച ദൗത്യത്തിനാണ് ഇന്ന് തുടക്കമായത്.  48 ദിവസംകൊണ്ട് ചന്ദ്രോപരിതലത്തിലെത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. 

വിക്ഷേപണം കാണാന്‍ 7500ഓളം പേര്‍ എത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് രണ്ടുമണിക്കൂറിനകം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു.

വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിയിരുന്നു. ചന്ദ്രയാനിന്റെ കൗണ്ട്ഡൗണ്‍ ഇന്നലെ ആരംഭിച്ചു. വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയത്.

20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികള്‍ ആരംഭിച്ചു. ഇത് ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറച്ചത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്‌റ്റേജിലേക്കുള്ള ഇന്ധനം നിറച്ചത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.

ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിക്ഷേപണം മാറ്റുകയായിരുന്നു. വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. ഇതിനായി ചന്ദ്രയാന്‍ 2 പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com