സുനന്ദപുഷ്‌കറിന്റെ ജീവിതത്തിലെ അജ്ഞാത രഹസ്യങ്ങള്‍; പുസ്തകവുമായി സഹപാഠി

കോണ്‍ഗ്രസ് എംപി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ പറയുന്ന പുസ്തകം പുറത്തിറങ്ങി
സുനന്ദപുഷ്‌കറിന്റെ ജീവിതത്തിലെ അജ്ഞാത രഹസ്യങ്ങള്‍; പുസ്തകവുമായി സഹപാഠി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ പറയുന്ന പുസ്തകം പുറത്തിറങ്ങി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച സുനന്ദ പുഷ്‌കറിന്റെ സഹപാഠിയാണ് ജീവചരിത്രം എഴുതിയത്. 

the extraoedinary life and death of sunanda pushkar എന്ന പേരില്‍, അവരുടെ മാധ്യമസുഹൃത്ത് സുനന്ദ മെഹ്തയാണ് പുസ്തകം രചിച്ചത്. സുനന്ദ പുഷ്‌കറിന്റെ കുട്ടിക്കാലം മുതല്‍ നാടിനെ നടുക്കിയ ദുരൂഹ കൊലപാതകം വരെയുളള കാര്യങ്ങള്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.കന്റോണ്‍മെന്റ് ടൗണിലായിരുന്നു സുനന്ദയുടെ കുട്ടിക്കാലം. തുടര്‍ന്ന് നടന്ന ആദ്യ രണ്ട് വിവാഹങ്ങളും, ആര്‍ക്കും അറിയാതെ അജ്ഞാതമായി കിടക്കുന്ന കാനഡയിലെ ജീവിതകാലഘട്ടവും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 

ബിസിനസ്സ് വനിത എന്ന നിലയിലേക്ക് സുനന്ദ വളര്‍ന്ന ദുബായിലെ ജീവിതവും
ശശി തരൂരിന്റെ ഭാര്യയായിട്ടുളള അവസാന കാലഘട്ടവും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് സുനന്ദ മെഹ്ത പറയുന്നു. രേഖകള്‍, അഭിമുഖങ്ങള്‍ വിവിധ തലങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതകഥയിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ സുനന്ദ മെഹ്ത ശേഖരിച്ചത്. ദുരൂഹ മരണത്തേക്കാള്‍ ഉപരി  സുനന്ദയുടെ ജീവിതമാണ് പുസ്തകത്തില്‍ കൂടുതലായി പറയുന്നത്. അംബാലയില്‍ ഒരേ സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് ഇരുവരും സുഹൃത്തുക്കളായത്.

എന്തിനെയും നേരിടാനുളള മനക്കരുത്തുളള സ്ത്രീയായിരുന്നു സുനന്ദ പുഷ്‌കര്‍ എന്ന് സുനന്ദ മെഹ്ത ഓര്‍മ്മിക്കുന്നു. ജീവിതത്തിലുടനീളം അഭിമുഖീകരിച്ച എല്ലാ വെല്ലുവിളികളെയും ധൈര്യപൂര്‍വ്വം അവര്‍ നേരിട്ടു. ഏതു പ്രതിസന്ധിയിലും ശക്തമായി തിരിച്ചുവരാനുളള കഴിവ് അവര്‍ പ്രകടിപ്പിച്ചതായും സുനന്ദ മെഹ്ത ഓര്‍മ്മിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com