മോദിയുടെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്'; വഞ്ചി തുഴഞ്ഞും കാട്ടിലൂടെ നടന്നും പ്രധാനമന്ത്രി, ട്രെയിലര്‍ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത  പ്രസിദ്ധമായ സാഹസിക യാത്രാപരിപാടിയായ 'മാന്‍ വേഴ്‌സസ്വൈല്‍ഡ്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
മോദിയുടെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്'; വഞ്ചി തുഴഞ്ഞും കാട്ടിലൂടെ നടന്നും പ്രധാനമന്ത്രി, ട്രെയിലര്‍ കാണാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത  പ്രസിദ്ധമായ സാഹസിക യാത്രാപരിപാടിയായ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  മാന്‍ വേഴ്‌സസ് വൈല്‍ഡ് അവതാരകന്‍ ബിയര്‍ ഗ്രില്‍സാണ് ട്വിറ്ററിലൂടെ പരിപാടിയുടെ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. ബിയര്‍ ഗ്രില്‍സിനൊപ്പം ചങ്ങാടത്തിലൂടെയും വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മോദിയെ ട്രെയിലറില്‍ കാണാം.

മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകളിലേക്ക് നടത്തുന്ന ധീരപരിശ്രമത്തിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകും-ബിയര്‍ ട്വീറ്റ് ചെയ്തു. 

ഓഗസ്റ്റ് 12ന് രാത്രി ഒമ്പതുമണിക്ക്  മോദി പങ്കെടുക്കുന്ന എപ്പിസോഡ് ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്യുക. ബിയറിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്യുന്നതും നാല്‍പ്പത്തഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com