'മേലില്‍ ആവര്‍ത്തിക്കരുത്'; ഇഫ്താര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിക്ക് അമിത് ഷായുടെ താക്കീത് 

എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്ത ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം
'മേലില്‍ ആവര്‍ത്തിക്കരുത്'; ഇഫ്താര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിക്ക് അമിത് ഷായുടെ താക്കീത് 

ന്യൂഡല്‍ഹി:  ഇഫ്താര്‍ വിരുന്ന് പോലെ എന്തുകൊണ്ട് നവരാത്രി ആഘോഷിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ താക്കീത്. ഇത്തരം വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന്അമിത് ഷാ ആവശ്യപ്പെട്ടു. വീണ്ടും ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും അമിത് ഷാ ഗിരിരാജ് സിങ്ങിന് നല്‍കി.

കഴിഞ്ഞ ദിവസം എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതിനെതിരെയാണ് ഗിരിരാജ് സിംഗിന്റെ വിമര്‍ശനം

എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്ത ഇഫ്ാതാര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് നമ്മുടെ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ മടികാണിക്കുന്നതെന്നും ഗിരിരാജ് സിംഗ് ചോദിക്കുന്നു.

നേരത്തെയും നിരവധി തവണ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളുമായി ഗിരിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. 'വന്ദേ മാതരം' എന്ന് പറയാത്തവര്‍, മാതൃഭൂമിയെ ബഹുമാനിക്കാത്തവരാണെന്ന പരാമര്‍ശം ഏറെ വിവാദമായിരുന്നു. അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം. പലരും ഇവിടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ബിഹാറില്‍ ഞങ്ങളത് അനുവദിക്കില്ലെന്നായിരുന്നു ഗിരിരാജിന്റെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com