ട്രാവൻകൂർ ഹൗസിന്റെയും കപൂർത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശം വേണം: തിരുവിതാംകൂർ രാജകുടുംബം കേന്ദ്രത്തിന് മുന്നിൽ

ഡ​ല്‍ഹി​യി​ലെ ട്രാ​വ​ന്‍കൂ​ര്‍ ഹൗ​സി​ന്റയും ക​പൂ​ര്‍ത്ത​ല പ്ലോ​ട്ടി​​ന്റെയും ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബം കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്​ മു​ന്നി​ൽ.
ട്രാവൻകൂർ ഹൗസിന്റെയും കപൂർത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശം വേണം: തിരുവിതാംകൂർ രാജകുടുംബം കേന്ദ്രത്തിന് മുന്നിൽ

തി​രു​വ​ന​ന്ത​പു​രം: ഡ​ല്‍ഹി​യി​ലെ ട്രാ​വ​ന്‍കൂ​ര്‍ ഹൗ​സി​ന്റയും ക​പൂ​ര്‍ത്ത​ല പ്ലോ​ട്ടി​​ന്റെയും ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബം കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്​ മു​ന്നി​ൽ. ല​ഭ്യ​മാ​യ രേ​ഖ​ക​ൾ അ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്​ കെ​ട്ടി​ട​ത്തി​ന്റെയും ഭൂ​മി​യു​​ടെയും കൈ​വ​ശാ​വ​കാ​ശം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പ​ട്ട​യ​രേ​ഖ​ക​ള്‍ ല​ഭി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഭ​വ​ന, ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ ന​ല്‍കി​യ നി​വേ​ദ​ന​ത്തി​ല്‍ രാ​ജ​കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍ന്ന് കേ​ന്ദ്രം സം​സ്ഥാ​ന സ​ര്‍ക്കാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡ​ല്‍ഹി ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​സ്തൂ​ര്‍ബ ഗാ​ന്ധി മാ​ര്‍ഗി​ലു​ള്ള ട്രാ​വ​ന്‍കൂ​ര്‍ ഹൗ​സ് 8.195 ഏ​ക്ക​റും കോ​പ​ര്‍നി​ക്ക​സ് മാ​ര്‍ഗി​ലു​ള്ള ക​പൂ​ര്‍ത്ത​ല പ്ലോ​ട്ട് 6.104 ഏ​ക്ക​റു​മാ​ണ്. കേ​ര​ള സ​ര്‍ക്കാ​റി​നാ​ണ് ര​ണ്ടിന്റെയും നി​യ​ന്ത്ര​ണം. 

ഡ​ല്‍ഹി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ രാ​ജാ​വി​ന്റെ  വ​സ​തി​യാ​യി​രു​ന്ന ട്രാ​വ​ന്‍കൂ​ര്‍ ഹൗ​സും അ​തി​നോ​ടു​ചേ​ര്‍ന്ന ക​പൂ​ര്‍ത്ത​ല പ്ലോ​ട്ടും പ​ല കൈ​ക​ള്‍ മ​റി​ഞ്ഞാ​ണ് കേ​ര​ള സ​ര്‍ക്കാ​റി​ലെ​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​ന്​ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ശേ​ഷം കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു കെ​ട്ടി​ട​വും ഭൂ​മി​യും. 1948 മു​ത​ല്‍ ’65 വ​രെ സോ​വി​യ​റ്റ് എം​ബ​സി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത് ട്രാ​വ​ന്‍കൂ​ര്‍ ഹൗ​സി​ലാ​യി​രു​ന്നു. ക​പൂ​ര്‍ത്ത​ല പ്ലോ​ട്ടി​ല്‍നി​ന്ന് ര​ണ്ട​ര ഏ​ക്ക​ർ ന്യൂ​ഡ​ല്‍ഹി കേ​ര​ള എ​ജു​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി​ക്ക് കൈ​മാ​റി​യ​തോ​ടെ ട്രാ​വ​ന്‍കൂ​ര്‍ ഹൗ​സും ക​പൂ​ര്‍ത്ത​ല പ്ലോ​ട്ടും ര​ണ്ടാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു. നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ 1973ല്‍ ​കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ട്രാ​വ​ന്‍കൂ​ര്‍ ഹൗ​സി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. 

രാ​ജ​കു​ടും​ബ​ത്തി​നു​വേ​ണ്ടി ആ​ദി​ത്യ​വ​ര്‍മ​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്​ ക​ത്തെ​ഴു​തി​യ​ത്. ര​ണ്ടു സ്ഥ​ല​ങ്ങ​ളുടെയും രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പ് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ദ്യ ക​ത്ത്. രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പ് കേ​ന്ദ്രം കൈ​മാ​റി​യി​രു​ന്നു. ഈ രേഖ​ക​ള്‍ പ​രി​ശോ​ധി​ച്ചശേഷ​മാ​ണ്​ പ​ട്ട​യം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 65 വ​ര്‍ഷ​ത്തി​നു​മു​ക​ളി​ല്‍ പ​ഴ​ക്ക​മു​ള്ള രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തേ​ണ്ട​തി​നാ​ല്‍ നീ​ണ്ട കാ​ല​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com