തമിഴ്നാട്ടിൽ ഇനി കടകൾ അടയ്ക്കില്ല! 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാം

കുറഞ്ഞത് പത്ത് ജീവനക്കാരെങ്കിലുമുള്ള കടകൾക്ക് തുടക്കത്തിൽ ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാം
തമിഴ്നാട്ടിൽ ഇനി കടകൾ അടയ്ക്കില്ല! 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാം

ചെന്നൈ: തമിഴ്നാട്ടിൽ ഇനി വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് അനുമതി. കുറഞ്ഞത് പത്ത് ജീവനക്കാരെങ്കിലുമുള്ള കടകൾക്ക് തുടക്കത്തിൽ ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറിൽ കൂടരുത്. ഓവർ ടൈം അടക്കം പത്തര മണിക്കൂറാണ് പരമാവധി ജോലി അനുവദിക്കുക.

രാത്രി എട്ടിന് ശേഷം വനിതാ ജീവനക്കാരെ ജോലിക്ക് നിർബന്ധിക്കില്ല. രാത്രി ജോലി ചെയ്യുന്ന വനിതകൾക്ക് സ്ഥാപനം വാഹന സൗകര്യം ഒരുക്കണം. രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങളും കടകളിൽ പ്രദർശിപ്പിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com