മോദി ശിവലിംഗത്തിന് മുകളിലെ തേളാണെന്ന വിവാദ പരാമര്‍ശം; ശശി തരൂരിന് ജാമ്യം

മോദി ശിവലിംഗത്തിന് മുകളിലെ തേളാണെന്ന വിവാദ പരാമര്‍ശം; ശശി തരൂരിന് ജാമ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ശശി തരൂരിന് ജാമ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ശശി തരൂരിന് ജാമ്യം. മോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയിലാണ് തിരുവനന്തപുരം എംപിയായ തരൂരിന് ജാമ്യം അനുവദിച്ചത്. 

2018 ഒക്ടോബറില്‍ ബംഗളൂരു സാഹിത്യോത്സവത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രി മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍എസ്എസ് നേതാവ് അഭിപ്രായപ്പെട്ടതായാണ് തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞത്. 

എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്ത് വന്നു. ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ തരൂരിനെതിരെ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തരൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മോദിക്കെതിരെ നടത്തിയ ഇത്തരത്തിലൊരു പ്രസ്താവനയിലൂടെ തരൂര്‍ ശിവലിംഗത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് ബാബര്‍ പരാതിയില്‍ പറഞ്ഞിരുന്നു. 

'ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈ ഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല' സാഹിത്യോത്സവ ചര്‍ച്ചയില്‍ തരൂര്‍ പറഞ്ഞതിങ്ങനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com