വെറും നൂറ് രൂപ മതി, ട്രെയിന്‍ യാത്രയ്ക്കിടെ മസാജ് ചെയ്യാം ; ഉഴിച്ചിലുകാരെ നിയമിച്ച് റെയില്‍വേ

രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് ട്രെയിനുകളില്‍ മസാജിങ് സൗകര്യം ലഭ്യമാകുക
വെറും നൂറ് രൂപ മതി, ട്രെയിന്‍ യാത്രയ്ക്കിടെ മസാജ് ചെയ്യാം ; ഉഴിച്ചിലുകാരെ നിയമിച്ച് റെയില്‍വേ

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്കിടെ ഇരുന്ന് കാല് കഴയ്ക്കുമ്പോള്‍ ' ആരെങ്കിലും ഒന്ന് മസാജ് ചെയ്ത് തന്നിരുന്നെങ്കില്‍' എന്ന് ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. എന്തായാലും  ഇന്ത്യന്‍ റെയില്‍വേ  ആ ആഗ്രഹം സാധിച്ചുതരാനുള്ള തയ്യാറെടുപ്പിലാണ്. ഓടുന്ന ട്രെയിനുകളില്‍ മസാജിങ് സൗകര്യം അധികം വൈകാതെ ഏര്‍പ്പെടുത്തുമെന്നാണ് റെയില്‍വേയുടെ പ്രഖ്യാപനം.

രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് ട്രെയിനുകളില്‍ മസാജിങ് സൗകര്യം ലഭ്യമാകുക. തലയും കാലും മസാജ് ചെയ്യുന്നതിനായി ഓരോ ട്രെയിനിലും മൂന്ന് മുതല്‍ അഞ്ച് വരെ അംഗീകൃത ഉഴിച്ചിലുകാരെ നിര്‍ത്തും.നൂറ് രൂപയാണ് ഒരു തവണ മസാജ് ചെയ്യുന്നതിന് ഫീസായി ഈടാക്കുക. 

പുതിയ പരിഷ്‌കാരത്തിലൂടെ 20ലക്ഷം രൂപ പ്രതിവര്‍ഷം അധിക ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ ഇന്‍ഡോറില്‍ നിന്ന് യാത്ര ആരംഭിക്കുന്ന 39 ട്രെയിനുകളിലാണ് മസാജര്‍മാരെ നിയമിക്കുക. ഇന്‍ഡോര്‍- ഡെറാഡൂണ്‍, ന്യൂഡല്‍ഹി- ഇന്‍ഡോര്‍ ഇന്റര്‍സിറ്റി, ഇന്‍ഡോര്‍ - അമൃത്സര്‍ ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മസാജിങ് നടപ്പിലാക്കുന്നത്. ജൂണ്‍ അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായുള്ള കരാര്‍ ഒപ്പിട്ടതായും റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com