'തോറ്റിട്ടും പഠിയ്ക്കുന്നില്ല'; കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും ( വീഡിയോ)

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും
'തോറ്റിട്ടും പഠിയ്ക്കുന്നില്ല'; കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും ( വീഡിയോ)

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും. നേതാക്കള്‍ തമ്മില്‍ വാക്കുപോരിലേര്‍പ്പെടുന്നതിന്റെയും ഉന്തും തളളും നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്  യോഗമാണ് കയ്യാങ്കളിയുടെ വക്കുവരെ എത്തിയത്. പശ്ചിമ ഉത്തര്‍പ്രദേശിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഈ തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായത്.

നേതാക്കള്‍ പരസ്പരം ഉന്തും തളളും നടത്തുന്നതും മറ്റു നേതാക്കള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നാണ് ഇതുസംബന്ധിച്ചുളള ചോദ്യത്തിന് ഒരു കോണ്‍ഗ്രസ് നേതാവ് നല്‍കിയ വിശദീകരണം.

്അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാക്കുന്നതാണ് പാര്‍ട്ടി നേതാവ് കെ കെ ശര്‍മ്മയുടെ വാക്കുകള്‍. ശരിയായ ആളുകളുമായി കൂടിയാലോചന നടത്താതെ നേതൃത്വം തീരുമാനമെടുത്തതാണ് തോല്‍വിക്ക് കാരണമെന്ന് കെ കെ ശര്‍മ്മ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ പറയാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടെന്ന് താന്‍ ജ്യോതിരാദിത്യ സിന്ധ്യയെ ധരിപ്പിച്ചതായും കെ കെ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com