മകളുടെ ശരീരം മറവ് ചെയ്യാന്‍ അനുവദിച്ചില്ല, ഇപ്പോള്‍ ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെടുന്നു; ജീവിതം ദുസ്സഹമെന്ന്  കത്തുവ പെണ്‍കുട്ടിയുടെ കുടുംബം 

രസാനയെന്ന ഗ്രാമം കുടുംബത്തിനൊന്നടങ്കം ഭ്രഷ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ തുടര്‍ന്ന് 24 മണിക്കൂറും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
മകളുടെ ശരീരം മറവ് ചെയ്യാന്‍ അനുവദിച്ചില്ല, ഇപ്പോള്‍ ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെടുന്നു; ജീവിതം ദുസ്സഹമെന്ന്  കത്തുവ പെണ്‍കുട്ടിയുടെ കുടുംബം 


ശ്രീനഗര്‍ : കത്തുവ പീഡനക്കേസില്‍ നീതിലഭിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ച് ഒഴിഞ്ഞു പോകണമെന്ന് ഗ്രാമവാസികള്‍ ഇവരോട് ആവശ്യപ്പെട്ടതായാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. രസാനയെന്ന ഗ്രാമം കുടുംബത്തിനൊന്നടങ്കം ഭ്രഷ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ തുടര്‍ന്ന് 24 മണിക്കൂറും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ശ്രീനഗറില്‍ നിന്നും 175 കിലോമീറ്റര്‍ അകലെയുള്ള താത്കാലിക വീട്ടിലാണ് ഇവരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. 

സാധാരണയായി കശ്മീരില്‍ നിന്നും കാര്‍ഗിലിലേക്ക് പോകുന്നതിനിടയില്‍ ആറ് മാസത്തോളം രസാനയിലെ വീട്ടില്‍ താമസിക്കാറുണ്ട്. പക്ഷേ ഇത്തവണ ഗ്രാമവാസികള്‍ അപകടപ്പെടുത്തുമെന്ന ഭയം കാരണം രണ്ട് മാസം മാത്രമേ താമസിച്ചുള്ളൂവെന്നും അവര്‍ പറയുന്നു. മകളുടെ മൃതദേഹം പോലും മറവ് ചെയ്യാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ലെന്നും കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. 

രസാന, കോട്ട, ദാമിയല്‍ എന്നീ ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ ഭക്ഷ്യസാധനങ്ങളോ കന്നുകാലികള്‍ക്കുള്ള തീറ്റയോ നല്‍കാറില്ല. പ്രദേശത്തെ ഹിന്ദുക്കള്‍ ആരും സംസാരിക്കാറുപോലുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. പെണ്‍കുട്ടിയുടെ സഹോദരനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതായും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com