യോഗിയെ കടന്നാക്രമിച്ച് പ്രിയങ്ക; മാധ്യമപ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും ഇടയില്‍  ഭീതി പരത്തുന്നു 

മാധ്യമപ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരുടെ ഇടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭീതി പരത്തുകയാണെന്ന് പ്രിയങ്ക വാദ്ര
യോഗിയെ കടന്നാക്രമിച്ച് പ്രിയങ്ക; മാധ്യമപ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും ഇടയില്‍  ഭീതി പരത്തുന്നു 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയും രംഗത്ത്. മാധ്യമപ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരുടെ ഇടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭീതി പരത്തുകയാണെന്ന് പ്രിയങ്ക വാദ്ര കുറ്റപ്പെടുത്തി. 

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഡ്ഢിത്തം ചെയ്യരുതെന്നും തടവിലാക്കിയിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയ്ക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പരിഹാരം കാണാതെ, കര്‍ഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഇടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭീതി പരത്തുകയാണ് എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട അനുസരിച്ച് തനിക്കെതിരെ വ്യാജവാര്‍ത്ത ചമയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ രാജ്യത്തെ പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യാന്‍ ആളില്ലാതെ വരുമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

പ്രശാന്ത് കനോജിയ ഉള്‍പ്പടെ മൂന്ന് മാധ്യമപ്രവര്‍ത്തകരെയാണ് യോഗി ആദിത്യനാഥ് തടവിലാക്കിയത്. യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം മാധ്യമപ്രവര്‍ത്തകനെ ജാമ്യത്തില്‍ വിടാന്‍ സുപ്രിംകോടതി ഇന്ന് ഉത്തരവിട്ടിട്ടുണ്ട്.സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കു വച്ചെന്ന പേരില്‍ ഒരാളെ എങ്ങനെ അറസ്റ്റ് ചെയ്ത് 11 ദിവസം കസ്റ്റഡിയില്‍ വയ്ക്കാനാവുമെന്ന് കോടതി ചോദിച്ചു. കേസില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com