ജയ്റ്റ് ലിക്ക് പകരം ഗെലോട്ട് ; തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭാ നേതാവ് 

ബിജെപിയുടെ പ്രമുഖ ദളിത് മുഖമായ ഗലോട്ട് സാമൂഹിത നീതി വകുപ്പ് മന്ത്രിയാണ്
ജയ്റ്റ് ലിക്ക് പകരം ഗെലോട്ട് ; തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭാ നേതാവ് 

ന്യൂഡല്‍ഹി : ഭരണകക്ഷിയായ എന്‍ഡിഎയുടെ രാജ്യസഭാ നേതാവായി കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരമാണ് ഗെലോട്ടിന്റെ നിയമനം. ബിജെപിയുടെ പ്രമുഖ ദളിത് മുഖമായ ഗലോട്ട് സാമൂഹിത നീതി വകുപ്പ് മന്ത്രിയാണ്.
 

രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ന്‍റെ വ​ലു​തു​വ​ശ​ത്ത് സ​ഭ​യി​ലെ ആ​ദ്യ സീ​റ്റി​ലാ​കും ഇ​നി ഗ​ലോ​ട്ടി​ന്‍റെ സ്ഥാ​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തി​ന​രി​കി​ലാ​യി ഇ​രി​ക്കും. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​യാ​ണ് ഗ​ലോ​ട്ട്. 2024 വ​രെ ഗ​ലോ​ട്ടി​ന് രാ​ജ്യ​സ​ഭാം​ഗ​ കാലാവധിയുണ്ട്. 2012 ൽ ​ആ​ദ്യ​മാ​യി രാ​ജ്യ​സ​ഭാം​ഗ​മാ​കു​ന്ന​ത്. 2018 ൽ ​മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com