തെരുവിലേക്ക് വലിച്ചിഴച്ചു, നിലത്ത് വീണ സ്ത്രീയുടെ വയറില്‍ ആഞ്ഞു ചവിട്ടി, ബെല്‍റ്റും വടിയും ഉപയോഗിച്ച് ക്രൂരമര്‍ദനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് ( വീഡിയോ)

പഞ്ചാബിലെ മുക്ത്‌സര്‍ നഗരസഭയിലെ കൗണ്‍സിലര്‍ രാകേഷ് ചൗധരിയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി ആക്രമിച്ചത്
തെരുവിലേക്ക് വലിച്ചിഴച്ചു, നിലത്ത് വീണ സ്ത്രീയുടെ വയറില്‍ ആഞ്ഞു ചവിട്ടി, ബെല്‍റ്റും വടിയും ഉപയോഗിച്ച് ക്രൂരമര്‍ദനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് ( വീഡിയോ)

ന്യൂഡല്‍ഹി: സ്ത്രീയെ വീട്ടില്‍ നിന്ന് തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം ഏഴുപേര്‍ക്കെതിരെ കേസ്. പഞ്ചാബിലെ മുക്ത്‌സര്‍ നഗരസഭയിലെ കൗണ്‍സിലര്‍ രാകേഷ് ചൗധരിയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി ആക്രമിച്ചത്.സഹോദരനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.സ്ത്രീയെ മര്‍ദിക്കുന്നതിന്റെ  ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. മര്‍ദനത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ് കൗണ്‍സിലറിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് സ്ത്രീയുടെ വയറില്‍ ചവിട്ടുകയും ബെല്‍റ്റും വടിയും ഉപയോഗിച്ച് തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദനത്തില്‍ അവശയായി സ്ത്രീ തെരുവില്‍ വീണ് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ഈ സ്ത്രീയുടെ അഞ്ചുവയസ്സുളള കുട്ടി കരയുന്നത് അടക്കമുളള നടുക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സ്ത്രീയെ രക്ഷിക്കാന്‍ വരുന്ന വയസ്സായ അമ്മയും മര്‍ദനത്തിന് ഇരയായി.

മര്‍ദനത്തിന് ഇരയായ മീന റാണി രാകേഷ് ചൗധരിയുടെ സഹോദരനില്‍ നിന്ന് 23000 രൂപ കടമായി വാങ്ങിയിരുന്നു. ഇത് സമയത്ത് തിരിച്ചുകൊടുക്കാന്‍ സാധിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടപ്പാട്: ടൈംസ് നൗ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com