'വായു' ചുഴലിക്കാറ്റ് വീണ്ടും ഗുജറാത്തിലേക്ക്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കച്ചില്‍ ആഞ്ഞടിക്കും 

ഭീതി ഒഴിഞ്ഞു എന്ന് ആശ്വസിക്കുന്നതിനിടെ, 'വായു' ചുഴലിക്കാറ്റ് വീണ്ടും ഗതിമാറി ഗുജറാത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
'വായു' ചുഴലിക്കാറ്റ് വീണ്ടും ഗുജറാത്തിലേക്ക്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കച്ചില്‍ ആഞ്ഞടിക്കും 

ന്യൂഡല്‍ഹി: ഭീതി ഒഴിഞ്ഞു എന്ന് ആശ്വസിക്കുന്നതിനിടെ, 'വായു' ചുഴലിക്കാറ്റ് വീണ്ടും ഗതിമാറി ഗുജറാത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗുജറാത്തിലെ കച്ചില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവന്‍ പറഞ്ഞു. കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

'വായു' ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു നീങ്ങിയതോടെ ഭീഷണി ഒഴിഞ്ഞെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു മണിക്കൂറുകള്‍ക്കകമാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം പിന്നിട്ട് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് നിവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു ഈ വിവരം. ഇതിന് പിന്നാലെയാണ് ചുഴലിക്കാറ്റ് ഗതിമാറി കച്ചില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. 

വായുവിന്റെ പ്രഭാവത്തില്‍ ഗുജറാത്തിന്റെ തീര മേഖലകളില്‍ ഇന്നലെ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. വെരാവല്‍, പോര്‍ബന്തര്‍, സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമാണ്. പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com