കൊടിക്കുന്നിലും തരൂരും ഇല്ല, അധീര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ കക്ഷിനേതാവ്

ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായി ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ നിയോഗിച്ചു
അധീര്‍ രഞ്ജന്‍ ചൗധരി- ഫയല്‍ ചിത്രം
അധീര്‍ രഞ്ജന്‍ ചൗധരി- ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായി ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ നിയോഗിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമനം നടത്തിയത്. 

ബംഗാളിലെ മുന്‍ പിസിസി അധ്യക്ഷനായ അധീര്‍രഞ്ജന്‍ ചൗധരി 1999 മുതല്‍ ബെരാംപൂരില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. രാഹുല്‍ ഗാന്ധി കക്ഷിനേതാവാകാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് അധീര്‍രഞ്ജന്റെ നിയമനം.

ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാക്കളായി മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് അധീര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷുമായിരുന്നു.

നാളെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം സോണിയ ഗാന്ധി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗത്തില്‍ ചര്‍ച്ചയായത്. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എകെ ആന്റണി, പി ചിദംബരം, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ജയറാം രമേശ്, കൊടിക്കുന്നില്‍ സുരേഷ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com