പിന്‍ഗാമിയാര്? പാര്‍ട്ടി തീരുമാനിക്കും, ഇടപെടാന്‍ ഇല്ലെന്നു രാഹുല്‍

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ ഇടപെടുന്നില്ലെന്നും രാഹുല്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തുടരുമോയെന്നതു സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെയാണ്, പാര്‍ലമെന്റിനു പുറത്ത് വാര്‍ത്താ ലേഖകര്‍ അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞത്. അതു പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പ്രവര്‍ത്തക സമിതി ഇതു തള്ളിയെങ്കിലും തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന.

രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കല്‍ ഇപ്പോഴും പറയുന്നത്. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ്, ഇനിയം അത് അങ്ങനെ തന്നെയായിരിക്കും എന്നായിരുന്നു പാര്‍ട്ടി വക്താവ് രാജ്ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 

അധ്യക്ഷ സ്ഥാനത്തു തുടരുന്നില്ലെന്ന വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം, ലോക്‌സഭയിലെ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിലും രാഹുല്‍ നല്‍കിയത്. ഒരു സ്ഥാനത്തുന്ന് ഒഴിഞ്ഞതിനു ശേഷം മറ്റൊരു സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്ന മറുപടിയാണ്, ലോക്‌സഭയിലെ കക്ഷിനേതാവാകാന്‍ ആവശ്യപ്പെട്ടവരോട് രാഹുല്‍ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com