'ജയ് ശ്രീറാം' വിളിച്ചില്ല ; മദ്രസ അധ്യാപകന് ക്രൂരമര്‍ദനം ; ട്രെയിനില്‍ നിന്ന് തള്ളിയിട്ട് അപായപ്പെടുത്താന്‍ ശ്രമം, പരാതി

ഹഫീസ് മൊഹമ്മദ് ഷാറുഖ് ഹാല്‍ദര്‍ എന്ന 26 കാരനായ മദ്രസ അധ്യാപകനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത : ജയ് ശ്രീറാം വിളിക്കാത്തതിന് ആള്‍ക്കൂട്ടം മര്‍ദിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് മദ്രസ അധ്യാപകന്‍. ഹഫീസ് മൊഹമ്മദ് ഷാറുഖ് ഹാല്‍ദര്‍ എന്ന 26 കാരനായ മദ്രസ അധ്യാപകനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. 

പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഹൂഗ്ലിയിലാണ് സംഭവം. ഹല്‍ദാര്‍ ട്രെയിനില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ജയ് ശ്രീറാം വിളികളുമായി എത്തി. 

ഇവര്‍ ജയ് ശ്രീറാം വിളി ഏറ്റുചൊല്ലാന്‍ ഹല്‍ദറിനോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന ആരും സഹായത്തിന് എത്തിയില്ലെന്നും ഹല്‍ദര്‍ പറഞ്ഞു. 

പാര്‍ക് സര്‍കസ് സ്റ്റേഷന് സമീപം വെച്ച് തന്നെ ട്രോയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും ഹല്‍ദാര്‍ വ്യക്തമാക്കി. നാട്ടുകാരാണ് മദ്രസ അധ്യാപകനെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റെയില്‍വേ പൊലീസ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കൊല്‍ക്കത്ത പൊലീസും വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com