ജപ്പാനില്‍ ജയ് ശ്രീ റാം വന്ദേ മാതരം വിളികളുമായി മോദിക്ക് സ്വീകരണം (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th June 2019 08:26 AM  |  

Last Updated: 28th June 2019 08:26 AM  |   A+A-   |  

 

പ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ജയ് ശ്രീ റാം വന്ദേ മാതരം' വിളികളോടെ സ്വീകരണം. കോംബെയിലുള്ള ഗസ്റ്റ് ഹൗസില്‍ കമ്മ്യൂണിറ്റി പരിപാടിയില്‍ സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ജനക്കൂട്ടത്തില്‍ നിന്ന് 'ജയ് ശ്രീ റാം വന്ദേ മാതരം' വിളികളുയര്‍ന്നത്. ഇവര്‍ക്ക് നേരെ മോദി കൈവീശി കാണിച്ചു. 

തന്റെ പ്രസംഗത്തില്‍ ജനക്കൂട്ടത്തെ ഭാരതത്തിന്റെ പ്രതിനിധികള്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോജി.