അഭിനന്ദനെ സന്ദര്‍ശിച്ച് നിര്‍മ്മലാ സീതാരാമന്‍; രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി പ്രതിരോധമന്ത്രി 

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സന്ദര്‍ശിച്ചു
അഭിനന്ദനെ സന്ദര്‍ശിച്ച് നിര്‍മ്മലാ സീതാരാമന്‍; രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി പ്രതിരോധമന്ത്രി 

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സന്ദര്‍ശിച്ചു. വ്യോമസേനയുടെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു കൂടിക്കാഴ്ച. അഭിനന്ദന്റെ ആരോഗ്യവിവരങ്ങള്‍ നിര്‍മ്മല സീതാരാമന്‍ അന്വേഷിച്ചു. 

അഭിനന്ദന്റെ ധീരതയിലും നിശ്ചയദാര്‍ഢ്യത്തിലും രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി കൂടിക്കാഴ്ചയില്‍ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്തെ കാര്യങ്ങള്‍ അഭിനന്ദന്‍ പ്രതിരോധമന്ത്രിയോട് വിശദീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞദിവസമാണ് 55 മണിക്കൂര്‍ നീണ്ട പാകിസ്ഥാന്‍ കസ്റ്റഡിയില്‍ നിന്ന് അഭിനന്ദന്‍ മോചിതനായത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായി വരികയാണ് അഭിനന്ദന്‍. ഇന്നലെ രാത്രി 9.15 ഓടേ മോചിതനായ അഭിനന്ദന്‍ രാത്രി 11.45 ഓടേയാണ് ഡല്‍ഹിയില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com