സൈന്യത്തിന് കരുത്ത് പകരാന്‍ പുതിയ എകെ 47 തോക്ക് നിര്‍മാണ ശാല; ഉദ്ഘാടനം ഇന്ന് 

റഷ്യയുടെ സഹകരണത്തോടെയാണ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത്
സൈന്യത്തിന് കരുത്ത് പകരാന്‍ പുതിയ എകെ 47 തോക്ക് നിര്‍മാണ ശാല; ഉദ്ഘാടനം ഇന്ന് 

ന്യൂഡൽഹി: പുതിയ എ.കെ 47 തോക്ക് നിർമാണ ശാലയുടെ ഉദ്ഘാടനം ഇന്ന്. അമേഠിയിൽ കൗഹാറിലെ കോർവ ആയുധനിർമാണ ശാലയിലെ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പുതു തലമുറയിൽപ്പെട്ട തോക്കുകളായിരിക്കും ഇവിടെ നിർമിക്കുക. 

റഷ്യയുടെ സഹകരണത്തോടെയാണ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. ഇന്തോ- റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയായിരിക്കും യൂണിറ്റിന്റെ പ്രവർത്തനത്തിന് മേൽന്നോട്ടം നൽകുക. 

ഇവിടെ നിർമിക്കുന്ന ആയുധങ്ങൾ രാജ്യസുരക്ഷ ഉറപ്പാക്കാനും സൈന്യത്തിന് കരുത്ത് പകരാനും കൂടുതൽ സഹായകമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. പുതിയ യൂണിറ്റ് പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ തദ്ദേശീയർക്ക് തൊഴിലവസരം ലഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com