രാജ്യസ്‌നേഹം മാത്രം; ഗുജറാത്തിലെ സ്‌കൂള്‍ യൂണിഫോം സൈനികവേഷത്തിന് സമാനം

പഠനകാര്യത്തില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും കുട്ടികള്‍ ഉയര്‍ന്നുനില്‍ക്കുന്നു
രാജ്യസ്‌നേഹം മാത്രം; ഗുജറാത്തിലെ സ്‌കൂള്‍ യൂണിഫോം സൈനികവേഷത്തിന് സമാനം

അഹമ്മദാബാദ്: രാജ്യസുരക്ഷയ്ക്ക് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരെ ഓര്‍മ്മിക്കുവാന്‍ ഗുജറാത്തിലെ ഈ സ്‌കൂള്‍ കുട്ടികളുടെ യൂണിഫോം സൈനികവേഷത്തിന് സമാനമാക്കി. 15 വര്‍ഷം മുന്‍പാണ് ഈ മാറ്റം നിലവില്‍ വന്നത്. ഇന്ത്യന്‍ കരസേനയുടെ യൂണിഫോമുകളുടെ ഒരു പകര്‍പ്പാണ് കൈലാഷ് മനസ് വിദ്യാമന്ദിറിന്റെ യൂണിഫോം. 

യൂണിഫോം ധരിച്ച ഓരോ കുട്ടിയും നാടിന്റെ ഉയര്‍ച്ചയിലും അഭിമാനം കൊള്ളുന്നു. മാത്രമല്ല ഇത്രയും ത്യാഗം സഹിക്കുന്ന ഇന്ത്യന്‍ സേനയെ കുറിച്ച് കുട്ടികള്‍ക്ക് വലിയ അഭിമാനമാണെന്ന് കുട്ടികള്‍ പറയുന്നു.

15 വര്‍ഷമായി സ്‌കൂളില്‍ ആഴ്ചയില്‍ രണ്ടുദിവസം കുട്ടികള്‍ ആര്‍മി യൂണിഫോം ധരിക്കുന്നു. ഇതിലൂടെ സ്വയം രക്ഷയ്ക്കും പക്വതയാകാനും കുട്ടികള്‍ വളരെ  ചെറുപ്പത്തില്‍ തന്നെ പ്രാപ്തരായി. പഠനകാര്യത്തില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും കുട്ടികള്‍ ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍  പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com