റിബലായി സുമലത മത്സര രംഗത്തേക്ക്; ഭര്‍ത്താവിന്റെ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കും

സുമലതയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിനും ജനതാദള്‍ (എസ്) നും തലവേദനയാവുകയാണ്
റിബലായി സുമലത മത്സര രംഗത്തേക്ക്; ഭര്‍ത്താവിന്റെ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കും

മാണ്ഡ്യ; ഭര്‍ത്താവ് അംബരീഷിന്റെ മരണത്തിന് പിന്നാലെ മാണ്ഡ്യ പിടിക്കാന്‍ ഒരുങ്ങി സുമലത. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായിട്ടാവും താരം രംഗത്തെത്തുക. സുമലതയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിനും ജനതാദള്‍ (എസ്) നും തലവേദനയാവുകയാണ്. അംബരീഷിന്റെ പേര് പറഞ്ഞ് മണ്ഡലം പിടിക്കാനാണ് സുമലതയുടെ നീക്കം. 

'എന്റെ ഭര്‍ത്താവ് അംബരീഷ് 'മണ്ഡ്യദ ഗണ്ഡു' (മണ്ഡ്യയുടെ വീരപുരുഷന്‍' ആണെങ്കില്‍ ഞാന്‍ ഇതാ 'മണ്ഡ്യദ സൊസെ നാനു', (മണ്ഡ്യയുടെ മരുമകള്‍) വോട്ട് തരൂ' എന്നാണ് സുമലത പറയുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനുമായ കന്നഡനടന്‍ നിഖില്‍ ഗൗഡയാണ് സുമലതയുടെ എതിരാളിയായി വരുന്നത്. ദളിന്റെ സിറ്റിങ് സീറ്റ് വാങ്ങി സുമലതയ്ക്ക് നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് സ്വതന്ത്രയായി മത്സരിക്കുമെന്ന് സുമലത വ്യക്തമാക്കിയത്. സീറ്റ് വാഗ്ധാനം ചെയ്ത ബിജെപിയോട് പിന്തുണ വേണ്ടെന്നും താരം ഉറച്ച സ്വരത്തില്‍ പറഞ്ഞു. 

അംബരീഷ് ആരാധകരുടെയും, കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന്റെ നീക്കുപോക്കുകളോടു പരിഭവമുള്ള കോണ്‍ഗ്രസ് അണികളുടെയും വോട്ട് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സുമലത. 2 താരങ്ങള്‍ മാറ്റുരയ്ക്കുമ്പോള്‍ സാധ്യത സുമലതയ്ക്കാണെന്ന മട്ടില്‍ പ്രചാരണം ഉയര്‍ന്നതോടെ ഗൗഡ കുടുംബം സകല ആയുധങ്ങളും സമാഹരിച്ചു പോരാട്ടത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസും ദളും ജയിച്ചിട്ടുള്ള മണ്ഡലത്തില്‍ വേരുപിടിക്കാനാവില്ലെന്ന് ഉറപ്പുള്ള ബിജെപി, സുമലതയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ല. മുന്‍ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷ് 3 തവണ മണ്ഡ്യയുടെ എംപിയായിരുന്നു; ആദ്യം ദള്‍ സ്ഥാനാര്‍ഥിയായും പിന്നീടു രണ്ടുവട്ടം കോണ്‍ഗ്രസ് ആയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com