5 വര്‍ഷത്തിനിടെ അതിര്‍ത്തിക്കപ്പുറം ഇന്ത്യ നടത്തിയത് മുന്ന് ആക്രമണങ്ങള്‍; മൂന്നാമത്തത് പറയില്ലെന്ന് രാജ്‌നാഥ് സിങ്‌

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഞങ്ങൾ മൂന്നു തവണ അതിർത്തി കടന്ന് വിജയകരമായി സർജിക്കൽ സ്ട്രൈക്ക് നടത്തി. ഞാൻ രണ്ട് സംഭവങ്ങളിലെ വിവരങ്ങൾ നൽകും, പക്ഷേ മൂന്നാമത്തേത് പറയില്ല
5 വര്‍ഷത്തിനിടെ അതിര്‍ത്തിക്കപ്പുറം ഇന്ത്യ നടത്തിയത് മുന്ന് ആക്രമണങ്ങള്‍; മൂന്നാമത്തത് പറയില്ലെന്ന് രാജ്‌നാഥ് സിങ്‌

മംഗളൂരു: അഞ്ച് വർഷം കൊണ്ട് ബിജെപി സർക്കാർ മൂന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മംഗളൂരുവിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഞങ്ങൾ മൂന്നു തവണ അതിർത്തി കടന്ന് വിജയകരമായി സർജിക്കൽ സ്ട്രൈക്ക് നടത്തി. ഞാൻ രണ്ട് സംഭവങ്ങളിലെ വിവരങ്ങൾ നൽകും, പക്ഷേ മൂന്നാമത്തേത് പറയില്ല.

പാകിസ്താനിൽ നിന്നുള്ള ഭീകരർ നമ്മുടെ സൈനികരെ കൊലപ്പെടുത്തിയ ഉറിയാണ് ഒന്ന്. അന്ന് സൈന്യം പ്രതികരിച്ചു. പുൽവാമ ആക്രമണത്തിന് പിന്നാലെയായിരുന്നു അടുത്തത്. മൂന്നാമത് നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഞാൻ വെളിപ്പെടുത്തുന്നില്ല. ഇന്ത്യ ബലഹീനരല്ല-സിങ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com