മോദിയെ കാണാന്‍ ഭീകരവാദിയെപ്പോലെ;ഏത് നിമിഷത്തിലും ആയാള്‍ ബോംബിടാം:  വിജയശാന്തി 

ആളുകളെ സ്‌നേഹിക്കുന്നതിന് പകരം അദ്ദേഹം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇതല്ല ഒരു പ്രധാനമന്ത്രിക്ക് യോജിച്ച രീതിയെന്നും വിജയശാന്തി പറഞ്ഞു
മോദിയെ കാണാന്‍ ഭീകരവാദിയെപ്പോലെ;ഏത് നിമിഷത്തിലും ആയാള്‍ ബോംബിടാം:  വിജയശാന്തി 

ഹൈദരബാദ്:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി. ഏത് നിമിഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബോംബിടുന്നതെന്ന് എല്ലാവരും ഭയന്നിരിക്കുകയാണ്. മോദിയെ കാണാന്‍ ഒരു ഭീകരവാദിയെ പോലെയാണ്. ആളുകളെ സ്‌നേഹിക്കുന്നതിന് പകരം അദ്ദേഹം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇതല്ല ഒരു പ്രധാനമന്ത്രിക്ക് യോജിച്ച രീതിയെന്നും വിജയശാന്തി പറഞ്ഞു. തെലങ്കാനയിലെ ഷംഷബാദില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വിജയശാന്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഷംഷബാദിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

മോദിക്കെതിരെ രാഹുലും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഭീകര സംഘടനയായ ജെയ്‌ഷെ മഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. ആരാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസര്‍ എന്നാണ്. 1999ല്‍ ബിജെപി സര്‍ക്കാരാണ് മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച് പാകിസ്താനിലേയ്ക്ക് അയച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത്? നാല്‍പത് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ പാകിസ്താന് കൈമാറിയത് ബിജെപിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല? മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍, ഭീകരവാദത്തിനു മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല രാഹുല്‍ ഗാന്ധി പറഞ്ഞു.

2009 മുതല്‍ 2013 വരെ വിജയശാന്തി  ടി ആര്‍ എസിലുണ്ടായിരുന്നു. ബിജെപിയില്‍ തുടങ്ങി  കോണ്‍ഗ്രസിലെത്തി നില്‍ക്കുന്ന വിജയശാന്തിക്ക് ഇപ്പോഴും തെലങ്കാനയില്‍ ഏറെ ആരാധകരുണ്ട്. തെലങ്കാനയില്‍ വിജയശാന്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com