വാക്‌സിന് ശേഷം മരുന്ന് മാറി നല്‍കി; ഒരു കുഞ്ഞ് മരിച്ചു, നിരവധി കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ഒന്ന് മുതല്‍ ആറ് മാസം വരെ പ്രായമായ കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
വാക്‌സിന് ശേഷം മരുന്ന് മാറി നല്‍കി; ഒരു കുഞ്ഞ് മരിച്ചു, നിരവധി കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: വാക്‌സിനേഷന്‍ എടുത്തതിന് ശേഷം നല്‍കിയ മരുന്ന് കഴിച്ച് ഹൈദരാബാദില്‍ ഒരു പിഞ്ചു കുഞ്ഞിന് ജീവന്‍ നഷ്ടമായി. അതേ ആശുപത്രിയില്‍ നിന്നും വാക്‌സിനേഷന്‍ എടുത്ത 26 കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നിലയും ഗുരുതരമാണ്. 

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വാക്‌സിനേഷന്‍ എടുത്ത കുഞ്ഞാണ് മരിച്ചത്. ഒന്ന് മുതല്‍ ആറ് മാസം വരെ പ്രായമായ കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുത്തതിന് ശേഷം കുട്ടികള്‍ക്ക് ആശുപത്രിയില്‍ വെച്ച് തതന്നെ ട്രമഡോള്‍ എന്ന മരുന്ന് നല്‍കി. പാരസെറ്റാമോളിന് പകരമാണ് ട്രമഡോള്‍ നല്‍കിയത്. 

വാക്‌സിനേഷന്‍ എടുത്ത് പോയതിന് പിന്നാലെ കടുത്ത പനിയും മറ്റുമായി അവശനിലയിലാണ് കുട്ടികളുമായി മാതാപിതാക്കള്‍ ആശുപത്രിയിലേക്കെത്തി. ആ മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞുങ്ങള്‍ അബോധാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com