രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ ?; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മുഖ്യ അജണ്ട

യോഗത്തിന് ശേഷം രാഹുലും സോണിയയും പ്രിയങ്കയും തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുക്കും
രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ ?; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മുഖ്യ അജണ്ട

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. ഗൂജറാത്തിലെ അഹമ്മദാബാദിലാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട. പ്രകടനപത്രിക, സഖ്യ നീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. പ്രിയങ്കഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷം ചേരുന്ന ആദ്യ പ്രവര്‍ത്തക സമിതി യോഗമാണ് ഇന്നത്തേത്. 

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുമോ എന്നത് ഏവരും ഉറ്റുനോക്കുന്നു. റഫാല്‍ അടക്കം പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ ശക്തമായി രംഗത്തുവന്ന രാഹുല്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് കോണ്‍ഗ്രസിലും പുറത്തും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഡിഎംകെ അടക്കമുള്ള ഏതാനും സഖ്യ കക്ഷികള്‍ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്നത്തെ വര്‍ക്കിംങ് കമ്മിറ്റി നിര്‍ണ്ണായകമാണ്. യോഗത്തിന് ശേഷം രാഹുലും സോണിയയും പ്രിയങ്കയും തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുക്കും. യുപിക്ക് പുറത്ത് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമെന്ന പ്രത്യേകതയും അഹമ്മദാബാദ് റാലിക്കുണ്ട്. ഹാര്‍ദിക് പട്ടേല്‍ റാലിയില്‍ എത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com