'പ്രധാനമന്ത്രി മായാവതിയാകട്ടെ', 'പവന്‍ കല്യാണ്‍ മുഖ്യമന്ത്രിയാകട്ടെ', പരസ്പരം ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍ ; ജനസേനയുമായി കൈകോര്‍ത്ത് ബിഎസ്പി

ആന്ധ്രപ്രദേശിലും തെലങ്കാനയിലും ജനസേനയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ ധാരണയായതായി ബിഎസ്പി അധ്യക്ഷ മായാവതി
'പ്രധാനമന്ത്രി മായാവതിയാകട്ടെ', 'പവന്‍ കല്യാണ്‍ മുഖ്യമന്ത്രിയാകട്ടെ', പരസ്പരം ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍ ; ജനസേനയുമായി കൈകോര്‍ത്ത് ബിഎസ്പി

ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ആന്ധ്രപ്രദേശില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായി ചേര്‍ന്ന് മല്‍സരിക്കും. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ജനസേനയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ ധാരണയായതായി ബിഎസ്പി അധ്യക്ഷ മായാവതി അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ചും ധാരണയിലെത്തിയതായി മായാവതി പറഞ്ഞു. 

ബിഎസ്പിയും ജനസേനയും ഉടന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമെന്നും മായാവതി വ്യക്തമാക്കി. പവന്‍ കല്യാണ്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നതാണ് തന്റെ ആഗ്രഹമെന്നും ബിഎസ്പി അധ്യക്ഷ പറഞ്ഞു. 

പവൻ കല്യാണും മായാവതിയും പത്രസമ്മേളനത്തിൽ
പവൻ കല്യാണും മായാവതിയും പത്രസമ്മേളനത്തിൽ

മായാവതി പ്രധാനമന്ത്രിയായി കാണണമെന്നാണ് തന്റെയും പാര്‍ട്ടിയുടെയും ആഗ്രഹമെന്ന് പവന്‍ കല്യാണും പ്രതികരിച്ചു. ബിഎസ്പിക്കൊപ്പം ആന്ധ്രയിലും തെലങ്കാനയിലും മികച്ച മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com