ആ അനുഗ്രഹം ഇപ്പോഴുമുണ്ട്, ആരോടും ശത്രുതയില്ല; എതിരാളിയെക്കുറിച്ച് നിതിന്‍ ഗഡ്കരി

വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് വീണ്ടും ചെല്ലുന്നത് അഞ്ച് വര്‍ഷം അവര്‍ക്കായി ചെയ്ത കാര്യങ്ങളുമായാണ്. അതുകൊണ്ട് തന്നെ തനിക്ക് യാതൊരു സമ്മര്‍ദ്ദങ്ങളും ഇല്ലെന്നും
ആ അനുഗ്രഹം ഇപ്പോഴുമുണ്ട്, ആരോടും ശത്രുതയില്ല; എതിരാളിയെക്കുറിച്ച് നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: രാഷ്ട്രീയത്തില്‍ താന്‍ ആരോടും ശത്രുത പുലര്‍ത്താറില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി മുന്‍എംപിയായ നാന പട്ടോല്‍ തനിക്കെതിരെ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഗഡ്കരിയുടെ ഈ മറുപടി. മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കുന്നവരില്‍ പട്ടോലുമുണ്ടെന്ന് കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആരുടെയും അവകാശത്തെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും ആരെയും വിമര്‍ശിക്കാനില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് വീണ്ടും ചെല്ലുന്നത് അഞ്ച് വര്‍ഷം അവര്‍ക്കായി ചെയ്ത കാര്യങ്ങളുമായാണ്. അതുകൊണ്ട് തന്നെ തനിക്ക് യാതൊരു സമ്മര്‍ദ്ദങ്ങളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പട്ടോല്‍ ബിജെപിയില്‍ ആയിരുന്ന സമയത്ത് ഗഡ്കരി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരാള്‍ പാര്‍ട്ടി വിട്ടു പോയത് കൊണ്ട് അനുഗ്രഹം പൊയ്‌പ്പോകുന്നില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതൃത്വവും സര്‍ക്കാരും തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് പട്ടോല്‍ പാര്‍ട്ടി വിട്ടത്.  മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളിലായാണ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com