മാറുമറയ്ക്കല്‍ പ്രക്ഷോഭം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍; പഠനഭാരം കുറയ്ക്കാനെന്ന് വിശദീകരണം

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി
മാറുമറയ്ക്കല്‍ പ്രക്ഷോഭം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍; പഠനഭാരം കുറയ്ക്കാനെന്ന് വിശദീകരണം

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70പേജുകളാണ് ഒഴിവാക്കിയിരിക്കുന്നത്. 

വസ്ത്രധാരണം നമ്മുടെ സാമൂഹിക മാറ്റങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചുള്ള പാഠത്തിലായിരുന്നു മാറുമറയ്ക്കല്‍ പ്രക്ഷോഭത്തെ കുറിച്ച് പറഞ്ഞിരുന്നത്. കുട്ടികളുടെ പഠനഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാഠഭാഗം നീക്കിയതെന്നാണ് എന്‍സിആര്‍ടിയുടെ വിശദീകരണം.

കേരള ചരിത്രം പറയുന്നതടക്കമുള്ള മൂന്ന് പാഠങ്ങള്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദേശപ്രകാരമാണ് മാറ്റിയത്. 'ഇന്ത്യ ആന്‍ഡ് കണ്ടംപററി വേള്‍ഡ്' എന്ന പുസ്‌കത്തില്‍ നിന്നാണ് കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തിരിക്കുന്നത്. 

ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. 2017ല്‍ വിവിധ ക്ലാസുകളിലെ 182 പാഠപുസ്തകങ്ങളിലായി തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളുമുള്‍പ്പെടെ 1334 മാറ്റങ്ങള്‍ വരുത്തിയിരുന്നു. വസ്ത്രധാരണത്തെ സംബന്ധിച്ച പാഠഭാഗത്തിന് പുറമേ കായിക ചരിത്രം, കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചാപ്റ്ററുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com